കോവളത്ത് പൂട്ടിച്ചത് 20 സ്പാകൾ
തിരുവനന്തപുരം: കോവളം സ്റ്റേഷൻ പരിധിയിൽ ഇതുവരെ പൊലീസ് പൂട്ടിച്ചത് 20 സ്പാകൾ. ലൈസൻസ് ഇല്ലാത്തത്, ലൈസൻസിലെ മാനദണ്ഡം പാലിക്കാത്തത്, ഡോക്ടർ ഇല്ലാത്തത് എന്നിങ്ങനെയുള്ള സ്പാകളാണ് പരിശോധന നടത്തി പൂട്ടിച്ചത്. നിലവിൽ സ്പാകളിൽ ക്രോസ് മസാജിങ് കണ്ടെത്താനായില്ലെന്ന് കോവളം എസ്.എച്ച്.ഒ എൽ. ഷീന പറഞ്ഞു. കോവളത്ത് 16കാരിയെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തെതുടർന്നാണ് പരിശോധന കർശനമാക്കിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലേക്കു പോകും. കുട്ടി പഠിച്ച സ്കൂളിൽനിന്നും വീട്ടുപരിസരത്തുനിന്നും വിവരങ്ങൾ ശേഖരിക്കും. കുട്ടിയെ ചെറുപ്പം മുതലേ ഇളയമ്മയും ഭർത്താവും ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്നോ എന്നറിയാനാണിത്. തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് നിലവിൽ കോവളത്തുണ്ട്. കോവളം പൊലീസ് രജിസ്റ്റർചെയ്ത സീറോ എഫ്.ഐ.ആർ പ്രകാരം ഗുഡുവാഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലേ ഇവർക്ക് കുട്ടിയുടെ മൊഴിയെടുക്കാനാവൂ. നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികളും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.