മീനിലെ മായം തുടരുന്നു; പേരിനുപോലുമില്ല പരിശോധന

വലിയതുറ: മത്സ്യത്തിൽ മായം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട പരിശോധന ജില്ലയില്‍ പ്രഹസനം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധകൾ മാസങ്ങളായി ജില്ലയില്‍ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. പരിശോധകൾ ശക്തമാക്കാൻ ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രിയടക്കം നിർദേശം നൽകിയെങ്കിലും ലക്ഷ്യം കാണാത്ത സാഹചര്യമാണുള്ളത്.

പേരിനുപോലും പരിശോധനകള്‍ നടക്കാതെ വന്നതോടെ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വ്യാപകമായി വില്‍പനക്ക് എത്തുന്ന സാഹചര്യമാണ്. കഴിഞ്ഞദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന ഉണ്ടാവുകയും പച്ചമീന്‍കഴിച്ച് പൂച്ചകള്‍ ചാവുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്.

ഫിഷിങ് ഹാര്‍ബറുകളില്‍ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്തതുകാരണം ജില്ലയിലെ മത്സ്യകച്ചവടക്കാന്‍ കൂടുതലായി ആശ്രയിക്കുന്നത് തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, രാമേശ്വരം, മംഗലാപുരം തുടങ്ങിയ ഹാര്‍ബറുകളില്‍ നിന്നുള്ള മത്സ്യമാണ്. ഇവിടെ നിന്ന് വാഹനങ്ങളില്‍ കയറ്റുന്ന മത്സ്യം സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. അതിനാല്‍ മത്സ്യത്തില്‍ ഐസുകള്‍ക്കൊപ്പം അമോണിയ വിതറിയാണ് പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് ചില്ലറവില്‍പനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യത്തിലേക്ക് വീണ്ടും കച്ചവടക്കാര്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു കൂടി ചേര്‍ക്കുന്നു. ഇതോെട മത്സ്യം കൂടുതല്‍ വിഷമയമായി മാറുന്നു.

മീനില്‍ ചേര്‍ക്കാനുള്ള ഐസില്‍ രാസവസ്തുകള്‍ ചേര്‍ത്ത് നല്‍കുന്ന ഐസ് പ്ലാന്‍റുകൾ തീരത്ത് നിരവധിയാണ്. രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഐസ് പെട്ടെന്ന് അലിയില്ല. ഇക്കാരണത്താല്‍ കച്ചവടക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് ഇത്തരം ഐസ് കഷണങ്ങളയാണ്.

സാധാരണ ഐസ് കഷണങ്ങെളക്കാള്‍ 10 മുതല്‍ 15 രൂപവരെ ഇതിന് കൂടുതലുമാണ്. അമിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്ന മത്സ്യങ്ങളുടെ പുറംതോട് പെെട്ടന്ന് ചീയില്ല.

ചെറുകിട മാര്‍ക്കറ്റുകളില്‍ വില്‍പനക്ക് എത്തുന്ന ഇത്തരം മത്സ്യത്തിന് മുകളില്‍ കടല്‍ മണ്ണ് വിതറി ഫ്രഷ് മത്സ്യമാെണന്ന് ആവശ്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കച്ചവടം.

പ​രി​ശോ​ധ​ന​യി​ല്ലാ​തെ ചെ​ക്പോ​സ്റ്റു​ക​ൾ

വ​ലി​യ​തു​റ: ഇ​ത​ര​സം​സ​ഥാ​ന​ത്ത് നി​ന്ന് വ​രു​ന്ന മ​ത്സ്യ​ങ്ങ​ളി​ല്‍ രാ​സ​വ​സ്തു​ക​ള്‍ ചേ​ര്‍ത്തി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ച് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ അ​തി​ര്‍ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ലി​ല്ല.

പ​ല മ​ത്സ്യ മൊ​ത്ത​ക​ച്ച​വ​ട​ക്കാ​രും ട​ണ്‍ക​ണ​ക്കി​ന് മ​ത്സ്യ​മാ​ണ്​ ഗോ​ഡൗ​ണു​ക​ളി​ല്‍ ഐ​സും രാ​സ​വ​സ്തു​ക്ക​ളും ചേ​ര്‍ത്ത് ഇ​പ്പോ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ക​ട​പ്പു​റ​ങ്ങ​ള്‍ ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന്​ അ​ട​ച്ചി​ടു​ന്ന​തോ​ട മ​ത്സ്യ​ത്തി​ന്​ വി​ല​യേ​റും. ഇ​ക്കാ​ല​യ​ള​വി​ൽ പ​ത്തി​രി​ട്ടി വി​ല​ക്ക് വ​രെ വി​ല്‍ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ത്ത​ര​ത്തി​ൽ സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​രം ഗോ​ഡൗ​ണു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ ട​ണ്‍ക​ണ​ക്കി​ന് രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍ത്ത മ​ത്സ്യ​ശേ​ഖ​രം ക​ണ്ടെ​ത്താ​മെ​ങ്കി​ലും ന​ട​പ​ടി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ മ​ടി​ക്കു​ന്നു.

Tags:    
News Summary - no fish quality checking in state capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.