സ്കോളർഷിപ്

തിരുവനന്തപുരം: 2023 ലെ സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് എജുക്കേഷൻ ഫൗണ്ടേഷൻ ശ്രീ സത്യേന്ദ്രനാഥ് ടാഗോർ നൽകുന്നു. മേയ് 15ന്​ നടക്കുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെയും മേയ് 22ന്​ നടക്കുന്ന അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മേയ് 14. അപേക്ഷകർ www.stepias.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 14ന്​ രാവിലെ 10ന് സിവിൽ സർവിസ് പരീക്ഷ തയാറെടുപ്പിനെ സംബന്ധിച്ച് വെബിനാർ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.