കേസെടുത്തു

കഴക്കൂട്ടം: ആറ്റിപ്ര വില്ലേജ് ഒാഫിസിന് മുന്നിൽ സമരം ചെയ്ത ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ് രജിസ്​റ്റർ ചെയ്തു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്കുകൾ ലംഘിച്ച് സമരം നടത്തിയ 60ഓളം പേർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. കഴക്കൂട്ടം മൺവിളയിൽ കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ്​ സമരം നടത്തിയത്​. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ് തുടങ്ങി നേതാക്കളടക്കം കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെയാണ് കേസ്. സാമൂഹിക അകലം പാലിക്കാതെ നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേരള എപിഡെമിക് ആക്ട് പ്രകാരമാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.