തിരുവനന്തപുരം

അക്ഷയ സൻെററുകള്‍ പ്രവര്‍ത്തിപ്പിക്കാം തിരുവനന്തപുരം: ക്രിട്ടിക്കല്‍ കണ്ടെയ്​ന്‍മൻെറ് പരിധിയില്‍ വരുന്ന അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിബന്ധനകളോടെ അക്ഷയ സൻെററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അക്ഷയ സൻെററുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ ഒരുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. തിരക്ക് കുറക്കുന്നതിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം. ജീവനക്കാരും പൊതുജനങ്ങളും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹികഅകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും കലക്​ടര്‍ അറിയിച്ചു. ലൈഫ് മിഷന്‍: ജില്ലതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സമ്പൂർണ പാര്‍പ്പിടപദ്ധതിയായ ലൈഫ് മിഷ​ൻെറ ജില്ലയിലെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല കലക്​ടര്‍ ഡോ. നവ്​ജ്യോത് ഖോസയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പദ്ധതിയുടെ അടുത്തഘട്ടം വിജയകരമായി നടപ്പാക്കുന്നതിനായി ആക്​ഷന്‍ പ്ലാന്‍ തയാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോട് കലക്​ടര്‍ നിർദേശിച്ചു. ഭൂരഹിതരായ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി, അവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതാണ് മൂന്നാംഘട്ടം. മുമ്പ്​ അപേക്ഷ നല്‍കിയിട്ടും പട്ടികയിലുള്‍പ്പെടാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ആഗസ്​റ്റ്​ ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ആവശ്യമെങ്കില്‍ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളുടെ സേവനം ഉപയോഗപ്പെടുത്താം. എ.ഡി.എം വി.ആര്‍. വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആൻറണി, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജെ. സജീന്ദ്ര ബാബു, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അവലോകനയോഗം ചേര്‍ന്നു തിരുവനന്തപുരം: ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ജില്ല കലക്​ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കലക്​ടറേറ്റില്‍ യോഗം ചേര്‍ന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കലക്​ടര്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്​ടര്‍ അനു എസ്. നായര്‍, ഹസാര്‍ഡ് അനലിസ്​റ്റ്​ ആര്‍. രാജലക്ഷ്മി, വിവിധ ഡാമുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.