അനുസ്മരണം

വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസ് കാസര്‍കോട്​ ജില്ല സെക്രട്ടറിയും അമ്പൂരി ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അഞ്ച് പതിറ്റാണ്ട് പ്രവര്‍ത്തിച്ചതുമായ സെബാസ്റ്റ്യന്‍ കോലത്തിന്റെ നിര്യാണത്തില്‍ മായത്ത് സര്‍വകക്ഷി അനുസ്മരണയോഗം നടത്തി. അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വെള്ളറട ആന്റണി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റോബിന്‍ പ്ലാവിള, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ടി. പുത്തൂര്‍, സി.പി.എം അമ്പൂരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടപ്പനമൂട് ബാദുഷ, സി.പി.ഐ നേതാവ് ഷിബു തോമസ്, കോണ്‍ഗ്രസ് നേതാവ് തോമസ് ജോർജ് കാലയില്‍, അഡ്വ. മാത്യു, മണലി സുരേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചിത്രം. കേരള കോണ്‍ഗ്രസ് നേതാവ് കെ.ജെ. സെബാസ്റ്റ്യന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.