അസ്മി
തലച്ചോറിൽ ശസ്ത്രക്രിയ: യുവതി ചികിത്സാ സഹായം തേടുന്നു
വർക്കല: തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ യുവതി തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. വർക്കല ഇടവ വെറ്റക്കട കളരിയിൽ ഹൗസിൽ സജിദാമനാഫിന്റെ മകൾ അസ്മിയാണ് (25) കാരുണ്യം തേടുന്നത്.
തലയോട്ടിയിൽനിന്നു തലച്ചോർ വേർപെട്ടുപോകുന്ന അപൂർവ രോഗമാണ് അസ്മിയുടേത്. രണ്ടര വർഷം മുമ്പാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം പ്രധാന ശസ്ത്രക്രിയ നടന്നത്. എല്ലാ മാസവും കണ്ണ്, കരൾ, വൃക്ക എന്നിവയുടെ പരിശോധന നടത്തി തുടർചികിത്സ ലഭ്യമാക്കണം. തുടർ ചികിത്സ സമയാസമയം നടത്തിയില്ലെങ്കിൽ കൈകാലുകളുടെ ചലനം നഷ്ടപ്പെടുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇപ്പോൾ കണ്ണിൽ പഴുപ്പുകയറി റെറ്റിനയിൽ സുഷിരങ്ങൾ വീണിട്ടുണ്ട്. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ ഗുരുതരാവസ്ഥയിലാകുമത്രെ. അസ്മിയുടെ പിതാവ് മരണപ്പെട്ടതോടെ കുടുംബത്തിന് വരുമാനവുമില്ലാതായി. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.
തുടർചികിത്സയ്ക്ക് ഇനിയും വലിയ ചെലവുവരുമത്രെ. അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഇതിനായി അസ്മിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇടവ ശാഖയിൽ 055001000026813 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി.: IOBA0000550.
ഗൂഗിൾ പേ നമ്പർ: 9895691206.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.