പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക്​ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​എ​ൽ.​പി.​എ​സ്.​ടി.​എ റാ​ങ്ക്​ ഹോ​ൾ​ഡേ​ഴ്​​സ്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം. ക​ഴി​ഞ്ഞ ദി​വ​സം

ത​ല മു​ണ്ഡ​നം ചെ​യ്​​ത്​ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന സ​മ​ര​സ​മി​തി നേ​താ​വ്​ എ​സ്.​വ​ള​ർ​മ​തി സ​മീ​പം.

എ​ൽ.​പി.​എ​സ്.​ടി സ​മ​രം: നി​രാ​ഹാ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക അ​നു​പാ​തം 1: 25 ആ​യി കു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഓ​ൾ കേ​ര​ള എ​ൽ.​പി.​എ​സ്.​ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​ര​സ​മി​തി സെ​​ക്ര​ട്ട​റി എ​സ്. വ​ള​ർ​മ​തി ന​ട​ത്തു​ന്ന നി​രാ​ഹാ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്. സ​മ​ര​ക്കാ​രു​ടെ നാ​ല്​ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു എ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലാ​ണെ​ന്ന്​ വ​ള​ർ​മ​തി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക അ​നു​പാ​തം കു​റ​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​മെ​ന്നാ​ണ്​ മ​ന്ത്രി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ അ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ പു​റ​ത്തു​വി​ടാ​ൻ ത​യാ​റ​ല്ല. നേ​ര​ത്തെ ച​ർ​ച്ച​യി​ൽ ഉ​റ​പ്പു​ന​ൽ​കി​യ കാ​ര്യ​ങ്ങ​ൾ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക അ​നു​പാ​തം 1: 25 ആ​യി കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​കി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും​ വ​ള​ർ​മ​തി പ​റ​ഞ്ഞു. സ​മ​രം ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - LPST Protest: Hunger Strike Enters Its Sixth Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.