കുളച്ചൽ കടലിൽ മത്സ്യബന്ധനം; കേരള ബോട്ടുകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികൾ
കുളച്ചൽ: കന്യാകുമാരി ജില്ലയിൽ കുളച്ചൽ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തിയ കേരളത്തിൽ നിന്നുള്ള ബോട്ടുകൾ പിടിച്ചെടുത്ത് തദ്ദേശീയ മത്സ്യത്തൊഴിലാളികൾ.
വ്യാഴാഴ്ച പുലർച്ചെ കേരള രജിസ്ട്രേഷൻ നമ്പറുള്ള ബോട്ടുകളിൽ നിരോധിത വലകൾ ഉപയോഗിച്ച് ചാവാള (റിബൺ ഫിഷ്) ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ പിടിച്ചതായി പറയുന്നു.
ശ്രദ്ധയിൽപ്പെട്ട കുളച്ചൽ, മുട്ടം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ നിരോധിത വലകളും പിടിച്ച മത്സ്യങ്ങളെയും കടലിൽ വലിച്ചെറിഞ്ഞ ശേഷം ഏഴ് കേരള ബോട്ടുകളെ കരക്ക് എത്തിച്ചു. കുളച്ചൽ, മുട്ടം തുടങ്ങിയ സ്ഥങ്ങളിലെ മത്സ്യതൊഴിലാളികളുടെ പരാതിയെ തുടർന്ന് കന്യാകുമാരി മത്സ്യബന്ധന വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ പിരിഞ്ഞുപോയി. കേടുപാടുകൾ സംഭവിച്ച ബോട്ടുകൾ തേങ്ങാപ്പട്ടണം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ച് പരിശോധിക്കുമെന്നും കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.