നെടുമങ്ങാട്: ഭാരവാഹി തെരഞ്ഞെടുപ്പിലെ തർക്കത്തെതുടർന്ന് ഡി.വൈ.എഫ്. ഐ ഉഴമലയ്ക്കൽ മേഖല സമ്മേളനം നിർത്തിവെച്ചു. ചൊവ്വാഴ്ചയാണ് ചക്രപാണി ഗിരി ഗോകുലം ഓഡിറ്റോറിയത്തിൽ മേഖല സമ്മേളനം നടന്നത്.
സമ്മേളനത്തിൽ മേഖല കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചശേഷം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. നിലവിലെ സെക്രട്ടറിയും പ്രസിഡന്റും വീണ്ടും തെരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. എന്നാൽ, മേഖല പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പുതിയ പേരുകൾ സി.പി.എം ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി നിർദേശിച്ചു. ഈ പേരുകൾ ഭൂരിഭാഗം ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളും അംഗീകരിക്കാൻ തയാറായില്ല. ഇതാണ് തർക്കത്തിലേക്ക് എത്തിയത്.
വാക്കേറ്റം കൈയാങ്കളിയിലേക്കെത്തുമെന്ന സ്ഥിതിയായതോടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതൃത്വം ഇടപെട്ട് സമ്മേളനം നിർത്തിവെക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. ബാലമുരളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.