വ്യാജവാറ്റും കള്ളനോട്ടും: പ്രതി റിമാൻഡിൽ

നെടുമങ്ങാട്: ​വ്യാജവാറ്റ്​, കള്ളനോട്ട്​ കേസുകളിൽ അറസ്​റ്റിലായ പ്രതിയെ നെടുമങ്ങാട്​ കോടതി റിമാൻഡ്​ ചെയ്​തു. പാങ്ങോട് കൊച്ചാലുംമൂട്ടില്‍ ഇര്‍ഫാന്‍ മൻസിലില്‍ ഇര്‍ഷാദിനെയാണ് (42) ​കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്​.

മടത്തറയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചാരായം വാറ്റിവരികയായിരുന്നു ഇര്‍ഷാദ്. എക്‌സൈസ് പരിശോധനക്കെത്തിയപ്പോള്‍ കാറില്‍നിന്ന്​ ഓടി രക്ഷപ്പെട്ടു. പരിശോധനയില്‍ കാറിനുള്ളില്‍നിന്ന്​ 165550 രൂപയുടെ 500െൻറ കള്ളനോട്ടുകൾ പിടികൂടി. തുടര്‍ന്ന് അന്വേഷണം പാലോട് ​െപാലീസിന് കൈമാറി. ​െപാലീസ് ഇര്‍ഷാദി​െൻറ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ തോക്കും രണ്ടരകിലോ കഞ്ചാവും 36500 രൂപയും കണ്ടെടുത്തിരുന്നു. വീട്ടി​െൻറ ടെറസില്‍ ചാക്കുകളും ഓലയും അടുക്കിയതി​െൻറ അടിയിലാണ് തോക്ക് ഒളിപ്പിച്ചിരുന്നത്. വീട്ടിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്​.

ഒളിവിൽ പോയ പ്രതിക്കുവേണ്ടി ​ വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ നെടുമങ്ങാട് എക്‌സൈസ് സി.ഐ വിനോദ് കുമാറും സംഘവും ഇർഷാദിനെ കണ്ടെത്തി ​അറസ്​റ്റ്​ ചെയ്യുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ സ്​റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് ഇര്‍ഷാദ്. 

Tags:    
News Summary - Arrack making and fake notes; accuse remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.