തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും വിമർശനങ്ങളും ഏറുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വാഴോട്ടുകോണം വാർഡിൽ ബി.ജെ.പി കാപ്പ കേസ് പ്രതിയായ സുഗതനെ സ്ഥാനാർഥിയാക്കി. രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലാണ് സുഗതൻ ഇടംപിടിച്ചത്. വിവിധ കേസുകളിൽ പ്രതിയായ സുഗതനെ ആറു മാസം സ്റ്റേഷനിൽ വന്ന് ഒപ്പിടാനും നിർദേശിച്ചിട്ടുണ്ട്.
ഇങ്ങനെയൊരാളെയാണോ ജനപ്രതിനിധിയാക്കാൻ കണ്ടെത്തുന്നതെന്ന ചോദ്യത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ മറുപടി അതെല്ലാം സർക്കാരിന്റെ കളികളാണെന്നായിരുന്നു. രാഷ്‌ട്രീയപരമായി കേസുകളിൽപ്പെട്ടാലും സ്റ്റേഷനിൽ വന്ന് ഒപ്പിടാൻ പറയും. ബി.ജെ.പി സ്ഥാനാർഥി നിർണയത്തിൽ കൃത്യമായ മാനദണ്ഡം വച്ചു പുലർത്തുന്നവരാണെന്നും സുരേഷ് പറഞ്ഞു. വെങ്ങാനൂര്‍ ഡിവിഷനില്‍ ഇടത് സ്ഥാനാർഥിയെച്ചൊല്ലി ഘടക കക്ഷികളായ ആർ.ജെ.ഡി, ജനതാദള്‍ (എസ്) തര്‍ക്കവും എങ്ങുമെത്തിയില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ ജനതാദളിനാണ് വാര്‍ഡ് നല്‍കിയത്.
ഇക്കുറി ആർ.ജെ.ഡി കൂടി എത്തിയതോടെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ രണ്ട് കൂട്ടരും വെങ്ങാനൂര്‍ വാര്‍ഡിനായി അവകാശവാദം ഉന്നയിച്ചു. ചർച്ച നടത്തി തീരുമാനിക്കാൻ മുന്നണി നിർദേശിച്ചെങ്കിലും സമവായമായില്ല. ഇരുകൂട്ടരും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു. ജനതാദള്‍ എസിനായി നിലവിലെ കൗണ്‍സിലര്‍ സിന്ധു വിജയനും ആര്‍.ജെ.ഡി സ്ഥാനാർഥിയായി പി. രാഖിയും മത്സരരംഗത്ത് പ്രചാരണം ആരംഭിച്ചത് പാര്‍ട്ടിക്ക് തലവേദനയായി. കഴിഞ്ഞ ദിവസം ജനതാദൾ (എസ്) സ്ഥാനാർഥിയുടെ ഫ്ലക്‌സുകൾ നശിപ്പിച്ചതും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.