representational image


തിരുവനന്തപുരം: 'നഗരവസന്തം'പുഷ്‌പോത്സവം 21 മുതൽ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരത്തിൽ പുഷ്പോത്സവം ഒരുക്കും. കേരള റോസ് സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് 'നഗര വസന്തം' എന്ന പേരിൽ ഡിസംബർ 21 മുതലാണ് നഗരവീഥികളിലും കനകക്കുന്ന് പരിസരത്തുമടക്കം പുഷ്പവസന്തം സംഘടിപ്പിക്കുന്നത്.

വെള്ളയമ്പലം, കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെൻസർ ജങ്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും സജ്ജമാക്കും. കോർപറേഷൻ ഓഫിസിന് മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പി.എം.ജി വരെയുമുള്ള പാതയോരത്തും പൂക്കൾ നിറയും. വർണശബളമായ, സുഗന്ധം നിറയുന്ന ചെടികൾക്ക് പുറമെ അലങ്കാര ദീപങ്ങളും ഇൻസ്‌റ്റലേഷനുകളും ചിത്രങ്ങളും പുഷ്പവസന്തത്തിന് മാറ്റുകൂട്ടും. പുലർച്ച ഒരു മണിവരെ പുഷ്‌പോത്സവം നീളും. കനകക്കുന്നിലും സൂര്യകാന്തിയിലും നിശാഗന്ധിയിലും പുഷ്പാലംകൃതമായ ഇൻസ്റ്റലേഷനുകൾ ഉണ്ടാവും.

കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുകളും സാഹസിക വിനോദങ്ങളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ അണിനിരക്കുന്ന ഫുഡ്‌ കോർട്ട് രുചിയുടെ വസന്തമൊരുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ, അലങ്കാര മത്സ്യ പ്രദർശനം എന്നിങ്ങനെ വൈവിധ്യങ്ങളുടെ വിരുന്നായി പുഷ്‌പോത്സവം മാറും.

വിവിധ വകുപ്പുകളുടെയും നഗരവാസികളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം ജനുവരി രണ്ടിന് സമാപിക്കും.

Tags:    
News Summary - Nagaravasantham-flower festival from 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.