ക​ണി​യാ​പു​ര​ത്ത് യു​വ​തി​യെ കൊ​ല​ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ര​ങ്ക​നെ സ്ഥലത്തെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം 

യുവതിയുടെ കൊല: പ്രതിയെ സംഭവത്തെത്തിച്ച്​ തെളിവെടുത്തു

മം​ഗ​ല​പു​രം: ക​ണി​യാ​പു​ര​ത്ത് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി.

വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി അം​ബാ​സ​മു​ദ്രം സ്വ​ദേ​ശി ര​ങ്ക ദു​രെെ​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​ണ് മം​ഗ​ല​പു​രം പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. ക​ണ്ട​ൽ നി​യാ​സ് മ​ൻ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വി​ജി എ​ന്നു വി​ളി​ക്കു​ന്ന ഷാ​നു​വി​നെ​യാ​ണ് ര​ങ്ക​ദു​രൈ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

പ്ര​തി​യെ മ​ട​ക്കി കൊ​ണ്ടു പോ​കു​മ്പോ​ൾ സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ക്ര​മി​ക്കാ​നെ​ത്തി. ഒ​രു വ​നി​താ പോ​ലീ​സ് മാ​ത്ര​മേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. മം​ഗ​ല​പു​രം പോ​ലീ​സ് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രം പ്ര​തി​യു​മാ​യി ഓ​ടി​യാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്. പ​ല ത​വ​ണ നാ​ട്ടു​കാ​ർ പ്ര​തി​യെ അ​ടി​ക്കാ​നെ​ത്തി​യ​പ്പോ​ഴും പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഷാ​നു​വി​നെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. കൊ​ല ന​ട​ത്തി​യ ശേ​ഷം ഷാ​നു​വി​ന്‍റ മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടി​നു പി​ന്നി​ലെ കി​ണ​റ്റി​ലെ​റി​ഞ്ഞ ശേ​ഷ​മാ​ണ് ര​ങ്ക​ദു​രെെ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 

News Summary - Murder of a young woman: The accused was brought to the scene and evidence was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.