Posted On
date_range Updated On
date_range റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈല്‍ ലാബുകള്‍
തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ പരിശോധിക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ടെത്തി തത്സമയ പരിശോധന സാധ്യമാക്കുന്ന പി.ഡബ്ല്യു.ഡി ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബുകള്‍ കേരളത്തിലാദ്യമായി പുറത്തിറക്കും.
അപാകത കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ നടപടി എടുക്കാനും ആവശ്യമായ മാറ്റംവരുത്താനും ഇതിലൂടെ സാധിക്കും. മൂന്ന് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബുകളാണ് സജ്ജമായത്. പൊതുമരാമത്ത് വകുപ്പ് നേരിട്ട് ആദ്യമായാണ് മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.