Posted On
date_range Updated On
date_range രോഗിയായി അഭിനയിച്ച് മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകൾ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. പള്ളിച്ചല്‍ ഹോമിയോ കോളജിനു സമീപം മേപ്പള്ളിയൂര്‍കോണത്തു ഹാജാ ഹുസൈന്‍ (22) നെയാണ് മെഡിക്കൽകോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, അൻസാരി, എസ്.സി.പി േജ്യാതി, സി.പി.ഒമാരായ വിജിൻലാൽ, നൗഫല്‍, രാജേഷ്, ശ്രീനിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.