Posted On
date_range Updated On
date_range ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ നടുറോഡിൽ ആക്രമിച്ചയാൾ അറസ്റ്റിൽ. പുലയനാർകോട്ട കിഴക്കൻകര പുതുവൽ പുത്തൻവീട്ടിൽ സന്ദീപിനെയാണ് (29) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്കുളം പുലയനാർക്കോട്ടക്ക് സമീപം വ്യാഴാഴ്ച ആറരക്കാണ് സംഭവം.
ആക്കുളത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ആക്രമണം. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.