തിരുവനന്തപുരം: ഉള്ളൂർ-ആക്കുളം റോഡിൽ വസ്ത്രവ്യാപാര ശാല കത്തി നശിച്ചു. തുറുവിയ്ക്കലിൽ ശ്രീകുമാറിന്റെ ഉടമസ്ഥതതിയിലുള്ള കടയാണ് നശിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കട പൂർണമായും നശിച്ചു. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക കണക്ക്. ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.