തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള റ​ൺ​വേ​യി​ൽ സ്ഥാ​പി​ച്ച പു​തി​യ ലൈ​റ്റി​ങ്​ സി​സ്റ്റം

പൈലറ്റുമാർക്ക് ഇനി കാഴ്ച മറയില്ല; തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ ലൈറ്റിങ് സിസ്റ്റം സ്ഥാപിച്ചു

ശംഖുംമുഖം: മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പുവരുത്തുന്ന കാറ്റഗറി-1 അപ്രോച്ച് ലൈറ്റിങ് സിസ്റ്റം (എ.എൽ.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റൺവേ 32ൽ കമീഷൻ ചെയ്തു.

റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിങ് സിസ്റ്റം. ലാൻഡിങ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കും. കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എ.എൽ.എസിന്റെ നേട്ടം.

മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചപരിധി കുറവായതിനാൽ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്ന സാധ്യതയും ഇതോടെ കുറയും.

Tags:    
News Summary - Lighting system installed on the runway at Thiruvananthapuram Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.