ബസിലെ തീകെടുത്താനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
ആറ്റിങ്ങൽ: ബസിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് അഗ്നിരക്ഷാസേന. ആദ്യം റേഡിയേറ്ററിന്റെ ഭാഗത്താണ് തീ കണ്ടത്. ഓയിലിന്റെ അംശം ഉള്ളതിനൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു. ഡീസൽ ടാങ്ക് കത്തിയതോടെ നിയന്ത്രണാതീതമായി. സ്ഫോടനശബ്ദത്തോടെയാണ് ഡീസൽ ടാങ്ക് കത്തിയത്.
ഇതോടെ ആകാശത്തേക്ക് കറുത്ത പുക ഉയർന്നു. 30 അടി ഉയരത്തിൽ തീ നാളങ്ങൾ പടർന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സമീപവാസികളായ നാട്ടുകാര്‍ തടിച്ചുകൂടുകയും സമീപത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് തീ കെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ബസിലെ ചില്ലും മറ്റു ഭാഗങ്ങളും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പിന്മാറിയത്. ഒരു മണിക്കൂറോളമെടുത്താണ് തീയണച്ചത്. ചിറയിന്‍കീഴ്-തിരുവനന്തപുരം റൂട്ടിലെ ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. വാഹനങ്ങള്‍ പെരുമാതുറ ഭാഗത്തേക്ക് തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.