ke കോവിഡ്​ ഭീതി വർധിപ്പിച്ച്​ പലിശസംഘങ്ങളും

കുളത്തൂപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്​നാടിനോട്​ ചേർന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുമുള്ള പലിശസംഘങ്ങള്‍ കിഴക്കന്‍ മലയോരഗ്രാമങ്ങളില്‍ സജീവമാകുന്നു. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പരാധീനത മുതലെടുത്താണ് ഇവരുടെ പ്രവർത്തനം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തി വീടുകള്‍ തോറും പലിശക്ക്​ പണം നല്‍കുകയും തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ പിരിവ്​ നടത്തുന്നതുമാണ് രീതി. തമിഴ്നാട്ടിലെ വിവിധ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് ഇത്തരത്തില്‍ പണം നല്‍കാനെത്തുന്നത്. ആഴ്ചയിലൊരിക്കലെത്തുന്ന ഇക്കൂട്ടര്‍ കൂലിവേലക്കാരായ ഗ്രാമവാസികളില്‍ മിക്കവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്​. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് പോയിവരുന്ന ഇവര്‍ ആരെല്ലാമായി ഇടപെടുന്നുവെന്നുള്ളത് കണ്ടെത്തുക എളുപ്പമല്ല. സാമൂഹിക വ്യാപനസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിൽനിന്നെത്തുന്ന ഇത്തരക്കാരുടെ സാന്നിധ്യം അപകടകരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.