കടലിനെ ഭീതിയോടെ നോക്കുന്ന പ്ളെയ്​ലി എന്ന വീട്ടമ്മ

വീടുകൾ കടൽ തകർത്തെറിഞ്ഞു; അധികാരികളുടെ കണ്ണ്​ തുറക്കുമോ​?

വലിയതുറ: 'മക്ക​േള... നിങ്ങള്‍ക്കായി കരുതി​െവച്ചിരുന്നതെല്ലം കടലമ്മ കൊണ്ടുപോയി, കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോയല്ലോ' കടലാക്രമണത്തില്‍ വീടുകള്‍ നഷ്​ടമായവര്‍ മക്കളെ കെട്ടിപ്പിടിച്ച്​ ഉറക്കെ കരഞ്ഞു.

കടലാക്രമണത്തിന് അല്‍പമൊന്ന് ശമനം വന്നപ്പോള്‍ തങ്ങളുടെ വീടുകള്‍ ഒരുനോക്ക് കാണാനെത്തിയതാണ്​ കൊച്ചുതോപ്പുകാര്‍. വര്‍ഷങ്ങളായി അന്തിയുറങ്ങിയ കിടപ്പാടങ്ങൾ കണ്‍മുന്നില്‍ തകര്‍ന്നുകിടക്കുന്നതി​െൻറ ദുഃഖമായിരുന്നു പലർക്കും. സ്വന്തം ജീവൻ പണയം​െവച്ച് കടലിനോട് മല്ലടിക്കുന്ന മത്സ്യത്തൊഴിലാളികള്‍, ഒരായുസ്സിലെ കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യമാണവ. ശാശ്വതമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍പോലും നടക്കുന്നില്ല. കടലില്‍ പോയി വീടുകള്‍ ​െവച്ചത് കാരണമാണ് വീടുകള്‍ കടല്‍ കൊണ്ടുപോയതെന്ന് പലരും അവരെ പരിഹസിക്കുന്നു.

അവരോട് മത്സ്യത്തൊഴിലാളികൾക്ക്​ ഒന്നേ പറയാനുള്ളൂ; സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് വര്‍ഷം തോറും കരമടച്ചും വീട്ടുനികുതി അടച്ചുമാണ് ഒാരോരുത്തരും കഴിഞ്ഞുവന്നത്. തീരം സംരക്ഷിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും യാഥാർഥ്യമാക്കാതെ മുക്കിയതും കടല്‍ വിദേശ കുത്തകള്‍ക്ക് തീറെഴുതി നല്‍കിയതുമാണ്​ ഇൗ ദുര്യോഗത്തിന്​ കാരണം. നിലവില്‍ വീടുകള്‍ തകര്‍ന്നവര്‍ തുറമുഖവകുപ്പി​െൻറ ഗോഡൗണുകളിലും സ്കൂളുകളിലുമായാണ് അന്തിയുറങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ക്യാമ്പുകളില്‍ കുട്ടികളുമായി കൂടുതല്‍ ദിവസം കഴിയാന്‍ പറ്റാത്ത അവസ്ഥയാണ് -ഇവര്‍ പറയുന്നു.കടലാക്രമണത്തിനൊപ്പം ഇത്തവണ കടലേറ്റമാണ് നടക്കുന്നത്. കടലാക്രമണ സമയത്ത് ശക്തമായ തിരമാലകളാണ് തീരത്തേക്ക് അടിച്ചുകയറി നാശനഷ്​ടങ്ങള്‍ വിതച്ചതെങ്കില്‍ ഇപ്പോള്‍ തിരമാലകള്‍ ശക്തമായി അടിക്കാതെ കടല്‍ കൂടുതല്‍ കരവിഴുങ്ങിക്കൊണ്ടിരിക്കുന്നു.

ഇതുകാരണം വീടുകള്‍ തകര്‍ന്ന് പെരുവഴിയിലായവര്‍ അന്നത്തിനുള്ള വഴി ക​െണ്ടത്താന്‍ കഴിയാതെ ദിവസങ്ങളായി പട്ടിണിയിലാണ്. സ്വാഭാവികമായും ഇൗ ഭാഗങ്ങളില്‍ തീരമുണ്ടാകാനുള്ള സാധ്യത കുറവാണ്. മുമ്പ് മണ്‍സൂണ്‍ കാലത്ത് മണല്‍ തെക്കോട്ടൊഴുകുകയും മണ്‍സൂണ്‍ കാലം കഴിയുന്നതോടെ വടക്കോട്ട് തിരികെ​െയത്തിക്കുകയും ചെയ്യും. ഇൗ സ്വാഭാവിക പ്രക്രിയ ഇ​പ്പോൾ തകർന്നു.

വിഴിഞ്ഞത്ത് തുറമുഖത്തിനായി നടന്ന ഡ്രഡ്​ജിങ് കാരണം ഇൗ സ്വാഭാവിക പ്രക്രിയ തടസ്സപ്പെട്ടു. ഇതോടെയാണ് കടല്‍ കൂടുതലായി തീരത്തേക്ക് കയറി വന്‍നാശനഷ്​ടങ്ങള്‍ വിതച്ചത്. കാലവര്‍ഷം പിറക്കുന്നതോടെ കടലാക്രമണം കൂടുതല്‍ ശക്തമാകുന്നതോടെ തീരങ്ങള്‍തന്നെ പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തീരം കേന്ദ്രീകരിച്ചുള്ള വികലമായ വികസനനയങ്ങളുടെ പരിണിതി കൂടിയാണ് തലസ്ഥാന ജില്ലയില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള കടലാക്രമണങ്ങളെന്ന് പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പ്രകൃതിയെ പരിഗണിക്കാത്ത വികസനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന വിദഗ്ധര്‍ കാലങ്ങളായി മുന്നറിയിപ്പ് നല്‍കുന്നെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് തലസ്ഥാനത്തി​െൻറ കടല്‍ത്തീരങ്ങളെ ചെറിയ ലാഭത്തിനായി തീറെഴുതിയപ്പോള്‍ തകര്‍ന്നുവീണത് കാലകാലങ്ങളായി കാത്തുവന്നിരുന്ന കടലി​െൻറ സ്ഥിതിയും മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെയുമാണ്.

Tags:    
News Summary - house vandalized in sea turbulence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.