പാറശ്ശാല: അർധരാത്രിയിൽ ഒരുകൂട്ടം അക്രമിസംഘം കുടിൽ പൊളിച്ച് അമ്മയെയും മകളെയും ബലമായി റോഡിൽ ഇറക്കിവിട്ടതായി പരാതി. നെടിയാംകോട് മണിവിള കട്ടറത്തല വീട്ടില്‍ രാജിയെയും (55) മകളെയും ആണ് അക്രമികൾ ഇറക്കിവിട്ടത്. അമ്മയുടെയും അച്ഛന്റെയും വസ്തുവിലാണ് മകൾക്കൊപ്പം രാജി കുടിൽകെട്ടി താമസിക്കുന്നത്.
പശു വളര്‍ത്തലാണ് ഇവരുടെ തൊഴില്‍. കഴിഞ്ഞ ദിവസം രാത്രി 12.45ന് റോബര്‍ട്ട് എന്ന ആളിന്റെ നേതൃത്വത്തില്‍ 10 ഓളം ഗുണ്ടാസംഘം രാജിയും മകളും താമസിച്ചിരുന്ന കുടിൽ വലിച്ചുപൊളിക്കുകയും വളര്‍ത്തു മൃഗങ്ങളായ പശുക്കളെ അഴിച്ചുവിടുകയും ചെയ്തു.
ഇവര്‍ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പാറശ്ശാല പൊലീസ് സംഘമെത്തി അക്രമികളെ കൊണ്ട് തന്നെ അഴിച്ചുവിട്ട പശുക്കളെ പിടിച്ച് കെട്ടിച്ചു. ഇവര്‍ താമസിച്ചിരുന്ന കുടിൽൽ പൊളിച്ചത് കാരണം അമ്മക്കും മകൾക്കും കയറിക്കിടക്കാന്‍ ഇടംഇല്ലാത്ത അവസ്ഥയാണ്.
റോഡ് വക്കില്‍ കട്ടില് ഇട്ടാണ് രാജിയും മകളും കിടക്കുന്നത്. പശുക്കള്‍ക്ക് ആഹാരം കൊടുക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ്. രാജിയും മകളും പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അക്രമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.