സർക്കാർ ജീപ്പ് കത്തിച്ച കേസ്: ഡി.സി.സി ഭാരവാഹികളെ വെറുതെവിട്ടു

തിരുവനന്തപുരം: സർക്കാർ ജീപ്പ് കത്തിച്ച കേസിലെ പ്രതികളായ ഡി.സി.സി വൈസ് പ്രസിഡന്‍റ് എസ്. ജലീൽ മുഹമ്മദ് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് എന്നിവരെ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി വെറുതെവിട്ടു.

2007ൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ ഭാഗമായി വെള്ളയമ്പലത്ത് സർക്കാർ ജീപ്പ് കത്തിച്ചെന്ന കേസിലാണ് അന്നത്തെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ മുഹമ്മദിനെയും ജില്ല വൈസ് പ്രസിഡന്‍റായിരുന്ന ആനന്ദിനെയും പ്രതിയാക്കി മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2011ൽ കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സബ് കോടതിയിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Government jeep burning case: DCC officials acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.