തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് സ്വർണം കാണാതായ സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തൽ. വിശദ അന്വേഷണം നടത്താൻ പൊലീസ്. ശനിയാഴ്ചയാണ് 13 പവൻ വരുന്ന സ്വർണ ദണ്ഡ് കാണാതായത്. ഇത് ഞായറാഴ്ച വടക്കേനടക്ക് സമീപത്ത് മണ്ണിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ട്രോങ് റൂമിലുണ്ടായിരുന്ന സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തിൽ ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് സ്വര്‍ണം കാണാതായത്. ഞായറാഴ്ച രാവിലെ മുതൽ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയിരുന്നു.
ചൂട് കൂടിയതിനെ തുടര്‍ന്ന് മണൽപ്പരപ്പിലെ തെരച്ചിൽ നിര്‍ത്തിവെച്ചിരുന്നു. വൈകീട്ട് വീണ്ടും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം ലഭിക്കുന്നത്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനം മൂലം ഇത് ആരെങ്കിലും മാറ്റിവെച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ആ സാഹചര്യത്തിലാണ് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുന്നത്. ശ്രീകോവിൽ സ്വര്‍ണം പൂശാനാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും കൃത്യമായി തൂക്കം രേഖപ്പെടുത്താറുണ്ട്. അത് കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും എടുത്തുകൊണ്ടു പോയ ശേഷം തിരിച്ച് കൊണ്ടിട്ടതാണോ എന്നതടക്കമുള്ള സംശയവും ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.