Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: തമ്പാനൂര്‍ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തില്‍ രാജാജി നഗര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിവന്നയാളെ പൊലീസ് പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ഫ്ലാറ്റ് നമ്പര്‍ 91ല്‍ ചെവിയൻ സനൽ എന്ന സനലിനെയാണ് (41) ഒരുകിലോ 100 ഗ്രാം ഗഞ്ചാവുമായി കേൻറാണ്‍മെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേൻറാണ്‍മെൻറ് എസ്.എച്ച്.ഒ ബി.എം. ഷാഫി, എസ്.ഐ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സജാദ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.