തിരുവനന്തപുരം: പാറ്റൂരിൽ മദ്യലഹരിയിൽ എൽ.എൽ.ബി വിദ്യാർഥി ഓടിച്ച കാറിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കാർ യാത്രികരായ മൂന്ന് പേർക്കും സ്കൂട്ടർ യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ പൂജപ്പുര ചന്ദ്രവിലാസം വീട്ടിൽ ഭരത് കൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. കാറിന്‍റെ ടയര്‍ പഞ്ചറായതിനെ തുടർന്ന് പാറ്റൂര്‍ സിഗ്നലിന് സമീപം നിർത്തി പരിശോധിക്കുന്നതിനിടെയാണ് ജനറൽ ആശുപത്രി ഭാഗത്ത് നിന്ന് ഭരത് കൃഷ്ണൻ കാറില്‍ അമിതവേഗത്തിലെത്തി ഇടിച്ചത്.
ജനറൽ ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയ ശേഷം കാറിലും സ്കൂട്ടറിലുമായി മടങ്ങുകയായിരുന്നവരെയാണ് ഭരത്കൃഷ്ണൻ ഇടിച്ചത്. കാറിലിടിച്ച ശേഷം ഭരത്കൃഷ്ണന്റെ എക്സ്‍യുവി പിന്നീട് സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു.
കാര്‍ യാത്രക്കാരായ കാട്ടാക്കട സ്വദേശി അനൂപ്, അരുൺ എന്നിവർക്ക് തോളെല്ലിനും നട്ടെല്ലിനും പരിക്കേറ്റു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഭരത് കൃഷ്ണനെ പിടികൂടി പൊലീസിന് കൈമാറി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ കൂടിയായ ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.