വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ തത്തിയൂര്, തൃപ്പലവൂര്‍, പഴമല വാര്‍ഡുകളില്‍ വഴിയില്‍ മാലിന്യത്തില്‍നിന്ന് ഉടമസ്ഥരുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്ക്കണ്ടടുത്ത് ഫൈന്‍ ചുമത്തി. ജനപ്രധിനിധികളുടെയും പഞ്ചായത്തിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുടെയും ഹരിതകര്‍മ്മ സേനാംഗങ്ങളുടെയും പോലീസിന്റെയും നിരീക്ഷണ ക്യാമറയുടെയും സഹായത്തോടെയാണ് വലിച്ചെറിഞ്ഞവരെ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, സൂപ്രണ്ട് ജഗദമ്മ, ജീവനക്കാരായ മിഥുന്, നന്ദു, സുജ, നിതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലിനജലം ഓടകളിലേക്കും പൊതുനിരത്തിലേക്കും ഒഴുക്കിവിട്ടവര്ക്കും മാലിന്യവും പ്ലാസ്റ്റിക്കും വലിച്ചെറിഞ്ഞവര്‍ക്കും നോട്ടീസ് നല്കി.
പിഴ ഈടാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.