വെള്ളറട: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോര പ്രദേശത്തെ പകല്‍ വീടുകള്‍.വയോധിക വിശ്രമ കേന്ദ്രങ്ങള്‍ മിക്കയിടങ്ങളിലും ഉപകാരപ്രദമാകുന്നില്ലെന്നാണ് പരാതി. വെള്ളറട പഞ്ചായത്തില്‍ പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനാഥമായി ഇപ്പോഴും അടഞ്ഞ്തന്നെ കിടക്കുകയാണ്.
പകല്‍ വീടിന്റെ ഉദ്ഘാടനം നടന്ന് അഞ്ചുവര്‍ഷം കഴിഞ്ഞു .ഇത് തുറന്നുകൊടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ആരും തയാറാകുന്നില്ല. വെള്ളറട കൃഷിഭവന്റെ അഞ്ച് സെന്റ് സ്ഥലം വേര്‍തിരിച്ചാണ് പകല്‍വീട് നിർമാണം പൂര്‍ത്തിയാക്കിയത്. 2017 -18 വര്‍ഷം ഉദ്ഘാടനം പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെയും തുറന്നു കൊടുക്കാത്തതിനെതിരെ പരാതി ശക്തമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഇരുനില മന്ദിരം വെറുതെകിടന്ന് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.