എസ്.​െഎയും സി.​െഎയും ഉടക്കി; ഒടുവിൽ പ്രശ്​നം ഒതുക്കി

അമ്പലത്തറ: മദ്യലഹരിയിൽ പട്രോളിങ്​ സംഘത്തിലുണ്ടായിരുന്ന എസ്.ഐയോട് തട്ടിക്കയറി സി.ഐ. സീനിയർ ഉദ്യോഗസ്ഥ​െനന്നറിയാതെ സി.​െഎയെ ജൂനിയർ എസ്.ഐ അസഭ്യം പറയു​കയും ചെയ്​തു. സംഭവം വിവാദമായതോടെ രഹസ്യമായി ഒതുക്കാൻ ബന്ധപ്പെട്ടവർ ശ്രമം തുടങ്ങി. നാർകോട്ടിക്സ് സി.ഐയാണ് മദ്യലഹരിയിൽ പൂന്തുറ സ്​റ്റേഷനിലെ ജൂനിയർ എസ്.ഐയോട് തട്ടിക്കയറിയത്​. വാക്കുതർക്കം കൈയാങ്കളിയുടെ വക്കുവരെ എത്തി. ഇന്നലെ വൈകീട്ട് കുമരിചന്തക്ക് മുമ്പിൽ ​െവച്ചായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന സി.ഐ കിഴക്കേകോട്ടയിൽ നിന്നാണ്​ ഒാ​േട്ടായിൽ കുമാരിച്ചന്ത ഭാഗത്തെത്തിയത്​. ഓട്ടക്കുള്ളിൽ മദ്യാസക്തിയിൽ ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് ഓട്ടോഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പട്ടു. എന്നാൽ താൻ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യാത്ര തുടർന്നു.

കുമരിച്ചന്ത എത്തിയപ്പോൾ പൂന്തുറ എസ്.ഐയു സംഘവും അവിടെ പട്രോളിങ്​ നടത്തുകയായിരുന്നു. തുടർന്ന്​ ഓട്ടോ ഡ്രൈവർ വാഹനം നിർത്തി എസ്.ഐയോടും സംഘത്തോടും കാര്യം പറഞ്ഞു. എസ്.ഐ എത്തി വിവരങ്ങൾ ചോദിച്ചപ്പോഴാണ്​ സി.​െഎ ക്ഷുഭിതനായി തട്ടിക്കയറിയത്​. ബഹളംകേട്ട് നാട്ടുകാർ എത്തി​യതോടെ എസ്.ഐ തന്നെ സി.​െഎയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിട്ടു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൂന്തുറ സി.ഐ പിന്നീട് പ്രതികരിച്ചത്.

Tags:    
News Summary - Clash between S.I and drunken CI; Tries to solve the incident secretly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.