‘അഴുക്കിൽ നിന്ന് അഴകിലേക്ക്’ സന്ദേശമുയർത്തി മടവൂർ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾ നടത്തിയ ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ. ഹസീന ഉദ്ഘാടനം ചെയ്യുന്നു
മടവൂർ: ശാസ്ത്രീയ മാലിന്യ സംസ്കരണ പാഠങ്ങൾ പങ്കുവെച്ച് ചെയ്ത് മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘അഴുക്കിൽ നിന്ന് അഴകിലേക്ക്....’ എന്ന സന്ദേശം വിളംബരം ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനായി മടവൂർ ഗ്രാമപഞ്ചായത്ത് വിവിധ നിറങ്ങളിൽ പല ജങ്ഷനുകളിലായി മാലിന്യപ്പെട്ടികളും പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തും സ്ഥാപിച്ചിരുന്നു.
അവയുടെ വേഷത്തിൽ കുട്ടികൾ എത്തുകയും പൊതുജനങ്ങളോട് ശുചിത്വ ബോധവത്കരണം നടത്തുകയും ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനുള്ള സാമൂഹ്യബോധനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ ‘ഹരിതമാകട്ടെ ജീവിതം’ എന്ന ബ്രോഷർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഹസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു. വാർഡംഗം എസ്.വി. അജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ഹെഡ്മാസ്റ്റർ പി.എം. ഷഹിൻ, വേദിക എസ്. നാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.