തൊട്ടാല്‍പൊള്ളുന്ന വില; ചിക്കൻ, മുട്ട വില കയറുന്നു

അമ്പലത്തറ: ചിക്ക‍ന്‍റെയും മത്സ്യങ്ങളുടെയും വിലക്കൊപ്പം മുട്ടയുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റി‍െൻറ താളംതെറ്റിക്കുന്നു. കോഴി മുട്ടയുടെ വില ആറു രൂപയായി.

എട്ടു രൂപ ഉണ്ടായിരുന്ന താറാവ് മുട്ടയുടെ വില 12 രൂപയായി ഉയര്‍ന്നു. അഞ്ച് രൂപക്ക് ലഭിച്ചിരുന്ന നാടന്‍കോഴി മുട്ടക്ക് 7.50 രൂപയായി.

സ്ക്കൂള്‍ തുറന്നതോടെയാണ് മുട്ടയുടെ വില കുത്തനെ ഉയര്‍ന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും സ്ക്കൂളുകളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നത് കാരണം മുട്ടക്ക് ക്ഷാമം തുടങ്ങിയതോടെയാണ് തമിഴ്നാട്ടിലെ മൊത്തവിതരണക്കാര്‍ വില വർധിപ്പിച്ചത്. മൊത്ത വില ഉയര്‍ന്നതോടെ ചെറുകിട കച്ചവടക്കാരും വിലയില്‍ മാറ്റംവരുത്തി. ഇന്നിയും വില ഉയരുമെന്നാണ് മൊത്തവിതരണക്കാര്‍ നല്‍കുന്ന സൂചന.

ഇതിനൊപ്പം കോഴിയിറച്ചിയുടെയും മത്സ്യത്തി‍െൻറയും വില അനുദിനം കൂടുകയാണ്. കോഴിയിറച്ചി കിലോക്ക് തിങ്കളാഴ്ചത്തെ വില 155 രൂപയാണ്. ട്രോളിങ് നിരോധന കാലത്ത് കേരളത്തില്‍ കോഴിയിറച്ചിയുടെ ആവശ്യകത വർധിക്കുമെന്ന സാഹചര്യം മുന്‍ക്കൂട്ടിക്കണ്ടാണ് വില ഉയര്‍ത്തിയിരിക്കുന്നത്.

ജില്ലയില്‍ പ്രതിവാരം മൂന്ന് ലക്ഷത്തിലധികം കോഴികളാണ് വിറ്റഴിക്കുന്നത്. ഇതില്‍ പകുതി ജില്ലയിലെ ഫാമുകളില്‍ നിന്നും പകുതി തമിഴ്നാട്ടില്‍ നിന്നുമാണ് എത്തുന്നത്. കോഴിയിറച്ചി കിലോക്ക് വിലകൂടുന്നതനുസരിച്ച് ഹോട്ടലുകാര്‍ ചിക്കന്‍ വിഭവങ്ങളുടെ പ്ലേറ്റിന് 10 രൂപ വരെയാണ് വർധിപ്പിച്ചത്. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന മത്സ്യത്തി‍ന്‍റെ വിലയും വര്‍ധിച്ചു. നെയ്മീന് കിലോക്ക് 1000ത്തിന് മുകളില്‍ നല്‍കണം. കടല്‍കൊഞ്ചിന് 600 രൂപയായി.

Tags:    
News Summary - Chicken and egg prices go up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.