പൊന്മുടിയിൽ അപകടത്തിൽപ്പെട്ട കാർ
വിതുര: പൊന്മുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. പൊൻമുടി 12ാം വളവിലാണ് സംഭവം. ബ്രേക്ക് കിട്ടാത്തതിനെതുടർന്ന് കാർ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കരമനയിൽനിന്ന് പൊന്മുടി സന്ദർശിച്ച് മടങ്ങിയവരാണ് വൈകീട്ട് 5.30 ഓടെ അപകടത്തിൽപെട്ടത്. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. കരമന സ്വദേശികളായ മൂന്നുപേർക്കാണ് പരിക്കേറ്റത്. പൊന്മുടി െപാലീസും വിതുര ഫയർഫോഴ്സും മറ്റ് വിനോദസഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ആയതിനാൽ പൊന്മുടിയിൽ ഇന്നലെ വലിയ തിരക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.