തിരുവനന്തപുരം: പക്ഷി ജീവിത പഠനത്തിൽ മലയാളി തനിമയും വേറിട്ട രചനാശൈലിയും രൂപപ്പെടുത്തിയ പ്രകൃതി ശാസ്ത്രജ്ഞനായിരുന്നു ഇന്ദചൂഡനെന്ന് ജീവചരിത്രകാരനും എഴുത്തുകാരനുമായ സി. റഹിം. റൈറ്റേഴ്സ് ആൻറ് നേച്ചർ ലവേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയിൽ ഇന്ദുചൂഡൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബുക്മാർക്ക് കഫേയിലായിരുന്നു പരിപാടി നടന്നത്.
മലയാളികളെ പക്ഷി നിരീക്ഷണത്തിലേക്ക് ആകർഷിക്കാൻ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിന് കഴിഞ്ഞു. ഈ പുസ്തകത്തിലൂടെ മലയാളികൾക്കായി ഒരു പക്ഷി ഭാഷ തന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തുവെന്നും റഹീം പറഞ്ഞു.
കേരളത്തിൽ ഇത്രയധികം പരിസ്ഥിതി പ്രവർത്തകരും പക്ഷി നിരീക്ഷകരും ഉണ്ടാകാൻ കാരണം കേരളത്തിലെ പക്ഷികൾ എന്ന പുസ്തകമാണ്. മലയാളത്തിലെ സാഹിത്യത്തെ പോലും ഈ ഗ്രന്ഥം സ്വാധീനിച്ചതായും റഹീം കൂട്ടിച്ചേർത്തു.
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും പക്ഷി നിരീക്ഷകരുമായ സി.ജി. അരുൺ, എം.എ. ലത്തീഫ്, പി.ആർ. ശ്രീകുമാർ എന്നിവർ തങ്ങളുടെ പ്രകൃതി അനുഭവങ്ങൾ പങ്കുവച്ചു. സി. റഹിം എഴുതിയ കാറുവാൻ എന്ന ഇന്ദുചൂഡന്‍റെ ജീവചരിത്ര ഗ്രന്ഥത്തെ ഗോപി നാരായണൻ ചടങ്ങിൽ പരിചയപ്പെടുത്തി. നൗഷാദ് അലി, എം. വിഗ്നേശ്വർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.