കുടുബ വഴക്ക്: സഹോദരന്‍ സഹോദരിയെ വെട്ടിപ്പരിക്കേൽപിച്ചു

പാങ്ങോട്: കുടുബവഴക്കിനെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ വെട്ടിപ്പരിക്കേൽപിച്ചു. ഭരതന്നൂര്‍ ഈട്ടിമുക്ക് അണ്ണമ്പാറ ഷീലാ ഭവനില്‍ ഷീലക്കാണ്(50) വെട്ടേറ്റത്. സഹോദരന്‍ സത്യശീലനാണ്(59) ആക്രമിച്ചത്.

വ്യാഴാഴ്ച രാവിലെ 7.30നായിരുന്ന സംഭവം. അടുത്തടുത്ത് താമസക്കാരായ ഇവര്‍ തമ്മില്‍ അമ്മയെ നോക്കുന്നതുമായും ആദായമെടുക്കുന്നതുമായും ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഇത് സംബന്ധിച്ച് വഴക്കുണ്ടാവുകയും സഹോദരന്‍ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ ഷീലയെ ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സത്യശീലനെ പാങ്ങോട് െപാലീസ് കസ്റ്റഡിയിലെടുക്കുകയുമുണ്ടായി.

Tags:    
News Summary - Brother assaulted sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.