Posted On
date_range Updated On
date_range കനാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം
നാഗർകോവിൽ: ആരുവാമൊഴിക്ക് സമീപം പുത്തനാർ കനാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഇതുവഴി പോയവരാണ് ആൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ആരുവാമൊഴി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി മൃതദേഹം ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഏതാനും ദിവസമായി കനാലിൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.