തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവർത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയായിരിക്കും സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കുക. സർക്കാർ നിർദേശപ്രകാരം കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനതല ബാേങ്കഴ്സ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കോവിഡ് സാഹചര്യത്തിൽ നേരേത്ത ഇത് രണ്ടുവരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതൽ രണ്ടുവരെ മറ്റ് ഒഫീഷ്യൽ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു.
മേയ് നാലുമുതൽ മേയ് ഒമ്പതുവരെയാണ് പുതുക്കിയ സമയക്രമത്തിന് പ്രാബല്യം. റൊേട്ടഷൻ അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരെ െവച്ച് ബാങ്കിങ് പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.