പ്രതീകാത്മക ചിത്രം

ക്ഷേത്രത്തിൽ ചവറു കത്തിക്കുന്നതിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കാട്ടാക്കട: ക്ഷേത്രത്തിൽ ശുചീകരണത്തിനിടെ ഉണങ്ങിയ മരക്കൊമ്പുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ക്ഷേത്രക്കമ്മിറ്റി അംഗത്തിന് പൊള്ളലേറ്റു. കള്ളിക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ക്ഷേത്രത്തിലെ വെടിപ്പുരക്ക് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.

പരിക്കേറ്റ കള്ളിക്കാട് സ്വദേശി സുരേഷിനെ (58) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാർഡാം പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. വെടിപ്പുരയിൽ നിന്നു മാലിന്യം നീക്കുന്നതിനിടെ ചവറുകളുടെ കൂട്ടത്തിൽപ്പെട്ടുപോയ സ്ഫോടകവസ്തുവാണ് കത്തിച്ചപ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇതിനടുത്തു നിന്ന് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സുരേഷിന് നെഞ്ചിലാകെ പൊള്ളലേറ്റത്. കൂടുതൽ വിവരങ്ങൾ അന്വേഷത്തിന് ശേഷമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു.  

Tags:    
News Summary - One injured in explosive blast while burning garbage at temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.