പൊലീസ് ജീപ്പ് ഇടിച്ച് തകർന്ന കാർ
Posted On
date_range Updated On
date_range മന്ത്രിയുടെ അകമ്പടി വാഹനം കാറിലിടിച്ച ശേഷം നിർത്താതെ പോയെന്ന്
ആറ്റിങ്ങൽ: മന്ത്രിയുടെ അകമ്പടി വാഹനം കാറിലിടിച്ച ശേഷം നിർത്താതെ പോയതായി പരാതി. ശനിയാഴ്ച രാത്രി എട്ടോടെ ആലംകോട് ജങ്ഷനിലാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മന്ത്രി വി. ശിവൻകുട്ടിക്ക് അകമ്പടി പോയ മംഗലപുരം സ്റ്റേഷനിലെ വാഹനമാണ് ആലംകോട് സിഗ്നൽ കാത്ത് കിടന്ന കാറിനു പിന്നിലിടിച്ചത്.
കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി സുമയ്യയുടെ കാറിന്റെ പിൻവശത്താണ് പൊലീസ് ജീപ്പ് ഇടിച്ചത്. ജീപ്പ് നിർത്താതെ പോയതിനാൽ കാറിലുണ്ടായിരുന്നവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.