സുജ റാണി
Posted On
date_range Updated On
date_range അബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി സുജ റാണി
ആറ്റിങ്ങൽ: അബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി ചിറയിൻകീഴ് സ്വദേശിനി. അഴൂർ പഞ്ചായത്തിൽ പെരുങ്ങുഴി എറത്ത് വീട്ടിൽ സുദർശനെൻറയും അമ്മിണിയുടെയും മകൾ സുജ റാണിയാണ് അബൂദബി എമിറേറ്റിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കിയത്. അബൂദബിയിലെ സ്വകാര്യ സ്കൂളിൽ സ്കൂൾ ബസ് സൂപ്പർവൈസറാണ് സുജ റാണി. കഴിഞ്ഞ ദിവസം ലൈസൻസ് ൈകയിൽ കിട്ടി. ഭർത്താവ് സന്തോഷ് അബൂദബി ബ്രിട്ടീഷ് ക്ലബ് ജീവനക്കാരനാണ്. മക്കൾ ഗൗരി നന്ദ, ഗൗരി കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.