വിബിൻ
Posted On
date_range Updated On
date_range സിനിമ തിയറ്ററിൽ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ: സിനിമ തിയറ്ററുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളിൽ സിനിമ നടക്കുന്ന സമയം അർധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി നെല്ലാർ കോട്ടയിൽ കണ്ണച്ചാം പറമ്പിൽ വിബിൻ (30) ആണ് അറസ്റ്റിലായത്.
സ്ഥിരമായി തിയറ്ററുകൾ കേന്ദ്രീകരിച്ച് ഇയാൾ മോഷണം നടത്തിവരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ, ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്.ഐ ശ്രീകുമാർ, സി.പി.ഒ നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.