Posted On
date_range Updated On
date_range പെൺകുട്ടിയെ റോഡിൽ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
ആറ്റിങ്ങൽ: നടുറോഡില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതിയെ കടയ്്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മേല്‍കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല പ്രവീണ്‍ നിവാസില്‍ അനന്തു(25)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വക്കം സ്വദേശിനിയായ പെണ്‍കുട്ടി കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വക്കം മംഗ്ലാവിള പ്രോഗ്രസിവ് ലൈബ്രറിക്ക് സമീപം റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു, എ.എസ്.ഐ മാരായ രാജീവ്, ശ്രീകുമാര്‍, സി.പി.ഒ ജ്യോതിഷ്, സിയാദ്, ഗിരീഷ് ജിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.