Posted On
date_range Updated On
date_range രാത്രി വീടിന് സമീപം നിന്നത് ചോദിച്ചതിലുള്ള വിരോധം: സ്ത്രീയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
പള്ളിക്കൽ: രാത്രി വീടിന് സമീപം നിന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ സ്ത്രീയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മടവൂർ നാജ മൻസിലിൽ നാജു (27), മടവൂർ ലക്ഷംവീട് കോളനിയിൽ സൽരാജ് ഹൗസിൽ ഗണേഷ് (22) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.