പാ​ള​യം മെൻസ് ഹോസ്റ്റലിലെ ആക്രമണം: ഒരാൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ഇ​രു​സം​ഘ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ലം ചി​ത​റ മ​തു​ര ശി​വ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വൈ​ഷ്ണ​വാ​ണ്​ (27) പി​ടി​യി​ലാ​യ​ത്.

ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ മ​ദ്യ​പി​ച്ച് ബ​ഹ​ളം വെ​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ക്ര​മം. എ​സ്.​എ​ഫ്.​ഐ വ​ഞ്ചി​യൂ​ർ ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശും​ഭു ഉ​ൾ​പ്പെ​ടെ ലോ ​കോ​ള​ജ് മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നി​രു​ദ്ധ്, അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​തി​ന്​ പി​ന്നാ​ലെ ഇ​രു​കൂ​ട്ട​രും ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി.

ഇ​തി​ൽ പ​ത്തോ​ളം പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. പൊ​ലീ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ക​മ്പി​യും ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ മ്യൂ​സി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഹോ​സ്റ്റ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ് സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Attack on Palayam Men's Hostel-One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.