മുതലപ്പൊഴിയിൽ മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന തിരച്ചിൽ

തിരച്ചിലും കാത്തിരിപ്പുമായി ഏഴാം ദിവസം ; ഷിജിനെ ഇതുവരെ കണ്ടെത്താനായില്ല

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ബുധനാഴ്ച മുങ്ങൽവിദഗ്ധർ തിരച്ചിൽ ആരംഭിച്ചെങ്കിലും അടിത്തട്ട് കാണാനാകുന്നില്ല എന്ന് പറഞ്ഞ് അവർ പിന്മാറി. വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജി(32) നെയാണ് ഇനി കണ്ടെത്താനുള്ളത്.

അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധനകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയുണ്ടായ അപകടത്തിൽ കാണാതായ ഷിജിനായി കുടുംബം കഴിഞ്ഞ ആറുദിവസമായി കാത്തിരിക്കുകയാണ്.

ബന്ധുക്കൾ സ്വന്തം റിസ്കിൽ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ പേപ്പറുകളിൽ ഒപ്പിട്ടുനൽകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. തുടർന്നാണ് കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തിയത്. സർക്കാർ സംവിധാനങ്ങളുടെ തിരച്ചിൽ പ്രഹസനമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ ബോട്ട് വന്ന് രണ്ടുമൂന്ന് റൗണ്ടടിച്ച് കാലാവസ്ഥ മോശമാണെന്ന് പറഞ്ഞ് മടങ്ങിപ്പോവുകയാണത്രെ.

അപകടരഹിതമാക്കാനുള്ള നടപടികള്‍ ഈ ആഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന​തു​റ​മു​ഖ​ത്തി​ലെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ഈ ​ആ​ഴ്ച തു​ട​ങ്ങു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. തു​റ​മു​ഖ​ത്തെ അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നു​ള്ള ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ളാ​ണ് ഈ ​ആ​ഴ്ച തു​ട​ങ്ങു​ന്ന​ത്. ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. മു​ത​ല​പ്പൊ​ഴി​ക്കാ​യി ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. യൂ​ജി​ന്‍ പെ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ന്നെ വ​ന്നു​ക​ണ്ടി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കാ​ണാ​താ​യ​വ​ര്‍ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കോ​സ്റ്റ് ഗാ​ര്‍ഡ്, മ​റൈ​ന്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ്, നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു​ണ്ട്. കോ​സ്റ്റ്ഗാ​ര്‍ഡ് വി​ഴി​ഞ്ഞം ക​മാ​ന്‍ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് കു​ള​ച്ച​ല്‍ തീ​ര​ത്തും തി​ര​ച്ചി​ല്‍ ന​ട​ത്തി. അ​വി​ടേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ള​ച്ച​ലി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ന​ടു​ക്ക​ലി​ല്‍ തി​ര​ച്ചി​ലി​നാ​യി കോ​സ്റ്റ് ഗാ​ര്‍ഡി​ന്റെ ഹെ​ലി​കോ​പ്ട​റും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ത്ര​യ​ധി​കം സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ഇ​ര​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂരിലെ പുഴയിൽ ജീവൻ നഷ്‌ടമായ രാജേഷിന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ രാ​ജേ​ഷി​ന്റെ ഭാ​ര്യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

 

Tags:    
News Summary - Seventh day of searching and waiting; Shijin still not found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.