തിരുവനന്തപുരം: പൗഡിക്കോണത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ മുക്കിൽകട ശോഭന വിലാസം വീട്ടിൽ സുരേഷ് കുമാറിനെയാണ് (35) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മുക്കിൽകട നുള്ളിവിള വീട്ടിൽ ബിജുവിനെ രാത്രി 8 മണിയോടെ വീടിനു മുൻപിൽ വച്ച് പ്രതി വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ച് കടന്നുകളയുകയായിരുന്നു.
ബിജുവിെൻറ സഹോദരിയെ പ്രതി ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.