പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​െ​യ​യും ജീ​വ​ന​ക്കാ​െ​ര​യും വാ​ഹ​ന​മി​ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം ക​രി​മ്പു​വി​ള​യി​ൽ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​െ​യ​യും ജീ​വ​ന​ക്കാ​െ​ര​യും ഒാ​ട്ടോ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ര്യാ​ത്തി എം.​എ​സ്.​കെ ന​ഗ​റി​ൽ വി​നോ​ദ് കു​മാ​റി (33)നെ​യാ​ണ് പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ന് ​ക​രി​മ്പു​വി​ള​യി​ലെ ന​വീ​ൻ ഫ്യൂ​വ​ൽ​സി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് അ​മി​ത വേ​ഗ​ത്ത​ൽ ഓ​ട്ടോ ഓ​ടി​ച്ച് വ​ന്ന വി​നോ​ദ്കു​മാ​ർ പ​മ്പ് ഉ​ട​മ​യാ​യ ക​വ​ടി​യാ​ർ സ്വ​ദേ​ശി ന​സി​മു​ദ്ദീ​െൻറ​യും ജീ​വ​ന​ക്കാ​രു​െ​ട​യും ദേ​ഹ​ത്ത് വാ​ഹ​നം ഉ​ര​സു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ വീ​ണ്ടും ഒാ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഒ​ഴി​ഞ്ഞു​മാ​റി​യ​തു​കൊ​ണ്ടാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. പ​മ്പു​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​മ്പി​ലെ സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചും മ​റ്റും പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണ​ക്കാ​ട്-​അ​മ്പ​ല​ത്ത​റ റോ​ഡി​ൽ ​െവ​ച്ച് ഓ​ട്ടോ ഉ​ൾ​പ്പെ​ടെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സ​ജി​കു​മാ​ർ, എ​സ്.​ഐ രാ​ഹു​ൽ, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്, സ​ന്തോ​ഷ്, ഷി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഫോ​ർ​ട്ട്, കോ​വ​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.