രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച്​ അഞ്ചുതെങ്ങ്

ആറ്റിങ്ങൽ: ആദ്യഘട്ടത്തിൽ ഭീതിതമായ രോഗവ്യാപനം ഉണ്ടായ തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രണ്ടാം ഘട്ടത്തെ ഒര പരിധി വരെ നിയന്ത്രിച്ചു. സമീപ പഞ്ചായത്തുകളിലെല്ലാം അമ്പത് ശതമാനം വരെ ടെസ്​റ്​ പോസിറ്റീവ് നിരക്ക് വരുമ്പോൾ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ദേശീയ ശരാശരിക്കും പകുതിയിൽ താഴെ മാത്രമാണ് രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ര

ണ്ടാംഘട്ട രോഗവ്യാപനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഇതുവരെ ആകെ 88 പേർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവർ 59, ഡി.സി.സിയിൽ കഴിയുന്നവർ 19, സി.എഫ് എൽ.ടി.സിയിൽ കഴിയുന്നവർ ഏഴ്​, ആശുപത്രിയിൽ മൂന്നുപേർ. ആസൂത്രിതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് രോഗ വ്യാപനത്തെ നിയന്ത്രിച്ചതെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ വി. ലൈജു പറഞ്ഞു. പഞ്ചായത്തിൽ ആകെ 215 വളൻറിയർമാർ സേവന സന്നദ്ധരായി പ്രവർത്തിക്കുന്നു.

രോഗം ബാധിച്ച കുടുംബങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും ഇവർ സഹായങ്ങൾ ചെയ്തുവരുന്നു. വിശപ്പ് രഹിത കേരളത്തി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്തിൽ 762 പേർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് രോഗികളുള്ള കുടുംബത്തിന്​ എല്ലാ ആവശ്യങ്ങളും ഇവർ ഉറപ്പുവരുത്തുന്നു.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗ ബാധ ഉണ്ടായ പഞ്ചായത്തായിരുന്നു അഞ്ചുതെങ്ങ്. തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

എന്നിട്ടും നിയന്ത്രിക്കാൻ കഴിയാതെ രോഗ വ്യാപ്തി വർധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.