Posted On
date_range Updated On
date_range വി.എസിന്‍റെ നിര്യാണത്തിൽ എയിംസ് പട്ന മലയാളി അസോസിയേഷൻ അനുശോചിച്ചു
പട്ന: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ എയിംസ് പട്ന മലയാളി അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങൾ, പട്നയിലെ മലയാളി സമൂഹത്തിലെ പ്രമുഖർ, ആശുപത്രി ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സമുന്നത നേതാവായ വി.എസിന്‍റെ സാമുഹിക-രാഷ്ട്രീയ സംഭാവനകളെ കുറിച്ച് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. വി.എസ് വിവിധ തലമുറയിൽപെട്ട മലയാളി സമൂഹത്തിന് പ്രചോദനമായിരുന്നുവെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ പങ്കെടുത്തവർ വി.എസിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.