ജയിൽ ചാടിയ കൊലക്കേസ് പ്രതി ഒന്നരവർഷത്തിന് ശേഷം പിടിയിൽ

തിരുവനന്തപുരം: വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജയിൽ ചാടിയ പ്രതി കർണാടക പൊലീസിന്റെ പിടിയിലായി.

തിരുവനന്തപുരം കാട്ടാക്കട വീരണകാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ് കുമാറാണ് ഉഡുപ്പിയിൽ പിടിയിലായത്. ചൊവ്വാഴ്ച പ്രതിയെ കേരള പൊലീസിന് കൈമാറും. നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നാണ് ഇയാൾ ഒന്നരവർഷം മുമ്പ് ചാടിയത്.

കൊലക്കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന തമിഴ്നാട് സ്വദേശി ശ്രീനിവാസൻ, രാജേഷ് കുമാർ എന്നിവർ ഒരുമിച്ചാണ് രക്ഷപ്പെട്ടത്. ഇതിൽ ശ്രീനിവാസനെ നേരത്തേ പിടികൂടിയിരുന്നു. 2012 മാർച്ച് 13നാണ് വിദ്യാർഥിനി കൊല്ലപ്പെട്ടത്.

Tags:    
News Summary - After a year-the suspect in the murder case who escaped from the jail is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.